എം.കെ. വർഗീസിൻ്റെ കോൺഗ്രസിലേക്ക് ഉള്ള മടങ്ങിവരവ്: ഡിസിസിയുമായി ആശയവിനിമയം നടന്നിട്ടില്ലെന്ന്  ജോസഫ് ടാജറ്റ്

FEBRUARY 14, 2026, 12:03 AM

തൃശൂർ: മുൻ മേയർ എം.കെ. വർഗീസിൻ്റെ കോൺഗ്രസിലേക്ക് ഉള്ള മടങ്ങിവരവിൽ ഡിസിസിയുമായി ആശയവിനിമയം നടന്നിട്ടില്ലെന്ന് അധ്യക്ഷൻ ജോസഫ് ടാജറ്റ്.

കോൺഗ്രസിലേക്ക് തിരികെയെത്താൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വർഗീസ് വ്യക്തമാക്കിയിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നതിനിടെയായിരുന്നു ബിജെപിയെ തള്ളി എം.കെ. വർഗീസിൻ്റെ പ്രതികരണം.

ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന് വർഗീസ് വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യമെന്നും എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും എം.കെ. വർഗീസ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

അതേസമയം തെറ്റ് തിരുത്തുന്നവർക്ക് പാർട്ടിയിലേക്ക് തിരികെ വരാമെന്നാണ് കോൺഗ്രസ് നിലപാട്. വർഗീസുമായി ഇപ്പോൾ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam