കൊച്ചി: ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ചുമരെഴുത്തിൽ അതൃപ്തി പരസ്യപ്പെടുത്തി എം കെ രാഘവൻ എം പി.
തൃശൂരിൽ ടിഎൻ പ്രതാപന് വേണ്ടിയാണ് ആദ്യം ചുവരെഴുത്ത് പ്രതൃക്ഷപ്പെട്ടത്. എന്നാൽ ഇതിനെ ടി എൻ പ്രതാപൻ തള്ളിപ്പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ചുവരെഴുത്ത് മായ്ച്ചിരുന്നു. എന്നാൽ പിന്നാലെ പാലക്കാട് വി കെ ശ്രീകണ്ഠന് വേണ്ടി ചുവരെഴുത്ത് സജീവമായത്. ഇതിനെതിരെയാണ് രാഘവൻ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്.
സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് ചുമരെഴുത്ത് നടക്കുന്നത് ശരിയല്ലെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഹൈക്കമാൻഡ് പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്