താരങ്ങൾക്കെതിരായ പരാതികളിലൂടെയും ആരോപണങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അടുത്തിടെ ശ്രദ്ധ നേടിയ വ്യക്തിയാണ് മിനു മുനീർ. നടൻ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ക്കെതിരെ ഇവർ ലൈംഗികാരോപണം നടത്തിയിരുന്നു.
ഇവരുടെ പരാതിയുമായി ബന്ധപ്പെട്ട് ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനില്‍ എത്തുകയും ചില വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് പ്രതികരിച്ച നടൻ നടിയുമായി തനിക്കിതുമായി യാതൊരു ബന്ധവുമില്ല എന്നും ആകെ രണ്ടുമണിക്കൂർ മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് നടന്നത് എന്നും പറഞ്ഞു.
അതേസമയം ഇതിനെതിരെ ശക്തമായ തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മിനു മുനീർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ താരം പങ്കുവെക്കുന്ന ചില കുറിപ്പുകള്‍ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
പച്ച കള്ളം ലക്ഷണം കണ്ണാടിയില്‍ കൂടെ കൂടെ കൈ വയ്ക്കുന്നത്. രണ്ടു മണിക്കൂറും പൊളിഞ്ഞു 3 ദിവസം ഉള്ള ഫോട്ടോയും വീഡിയോയും എന്റെ കയ്യിലുണ്ട്. അതെന്താ അത്രയും പേർ ഉണ്ടായിട്ടു ജയസൂര്യയുടെ പേര് മാത്രം പറഞ്ഞത്. ജനങ്ങള്‍ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാൻ?????? ഞാൻ റെഡി ആണ്.. ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല. അടുത്ത ജനറേഷൻ പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി വാഷ് റൂമില്‍ പോകാം ഇനി ജയസൂര്യക്ക് ധൈര്യം ഉണ്ടാവില്ല ആർക്കും.പിന്നെ സോണിയായുടെ കാര്യം പുള്ളി സത്യം പറഞ്ഞു. തൊടുപുഴയില്‍ അല്ല കൂത്തട്ടുകുളതായിരുന്നു. 2013 അല്ല 2011 ആയിരുന്നു.. തോന്നിവാസത്തിന് പോയാല്‍ കുടുബം തകരും. എന്താണ് ഞങ്ങള്‍ പൃഥ്വിരാജിന്റെ പേര് പറയാത്തത്? ടോവിനോ? കുഞ്ചാക്കോ,,,,,, ഞങ്ങള്‍ക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാല്‍ ദൈവം വിടില്ല ആ പേടിയുള്ളവരാണ്…. സത്യമേ ജയിക്കൂ ജയസൂര്യ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്