തിരുവനന്തപുരം∙ ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും കോളജുകളില്‍ വിഭജനഭീതി ദിനം ആചരിക്കില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്യാംപസുകളിലെ വിഭജനഭീതി ദിനാചരണത്തിന്റെ പേരില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി നേരിട്ടുള്ള പോരിന് സര്‍ക്കാര്‍.
‘വിഭജനഭീകരത’ എന്ന പേരില്‍ പരിപാടി നടത്തുമ്പോള്‍ അതു വര്‍ഗീയവിദ്വേഷത്തിനും സാമുദായിക സ്പര്‍ധയ്ക്കും ഇടവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ദിനാചരണം സംബന്ധിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചു. പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഭിന്നിപ്പിന്റെ വിത്തുകള്‍ സര്‍വകലാശാലകളില്‍ വിതയ്ക്കാനാണ് ശ്രമമെങ്കില്‍ അനുരഞ്ജനാത്മകമായ കാര്യങ്ങളൊന്നും ഭാവിയില്‍ നടക്കുമെന്നു തോന്നുന്നില്ലെന്നും, കേരളത്തിലെ ക്യാംപസുകളില്‍ ഇത്തരം പരിപാടികള്‍ നടത്തേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്