സിദ്ധിഖ് എംഎൽഎ പ്രസംഗിക്കുമ്പോൾ കൂവിയത് ശരിയല്ല; ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല: കെ. രാജൻ

MARCH 2, 2026, 3:03 AM

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരിച്ച് മന്ത്രി കെ. രാജൻ. എംഎൽഎ പ്രസംഗിക്കുമ്പോൾ കൂവിയത് ശരിയല്ല. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് അത്. ഒരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നും കെ. രാജൻ പറഞ്ഞു.

വേദിയിൽ കല്ലിടലിനെപ്പറ്റി സംസാരിച്ചതിലും മന്ത്രി മറുപടി പറഞ്ഞു. കല്ലിട്ടതിനെക്കുറിച്ച് പറഞ്ഞത് സിദ്ധിഖിനെ പരാമർശിച്ചല്ല. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരല്ല എന്ന് ഇന്നലെ സർക്കാർ തെളിയിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. കല്ലിട്ടാൽ അതിനെ മേലെ വീട് വയ്ക്കുമെന്നുമായിരുന്നു വേദിയിൽ മന്ത്രി കെ. രാജൻ പറഞ്ഞത്.

ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവൽ വലിയ തരത്തിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കൂവൽ ആസൂത്രിതമാണെന്നും സംഭവം മനോവിഷമമുണ്ടാക്കിയെന്നും ഇടപെടേണ്ടവർ ഇടപെട്ടില്ലെന്നും എംഎഎൽ തന്നെ പറഞ്ഞിരുന്നു. സർക്കാർ വേദിയെ രാഷ്ട്രീയ പകപോക്കലാക്കി മാറ്റി. ദുരന്തബാധിതരെ ചേർത്തുനിർത്തിയ താൻ കൂകിവിളിക്കലിന് അർഹനല്ലെന്നും ടി. സിദ്ധിഖ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam