തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് ലോറി വിളിച്ചു വരുത്തി, ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി ലോറി തട്ടിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു.
സംഭവത്തിൽ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ് (38), കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്‌വിൻ (42) എന്നിവരെയാണ് ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയത്.
തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിൻറെ (35) ഉടമസ്ഥതയിലുള്ള ലോറിയാണ് കഴിഞ്ഞ 11 ന് രാത്രി വിഴിഞ്ഞത്തു നിന്നും തട്ടി കൊണ്ടുപോയത്.
മോഷ്ടിച്ച ലോറി പൊളിച്ച നിലയിൽ കണ്ടെത്തി. എഡ‍്‍വിൻറെ ഗോഡൗണിൽ നിന്നുംലോറിയുടെ ചെയ്സും തമിഴ്നാട്ടിലെ ആക്രിക്കടയിൽ നിന്നും പൊളിച്ചു മാറ്റിയ ഭാഗങ്ങളും പൊലീസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്