മിൽമ പാൽ ഇനി ബോട്ടിലിലും; ആദ്യ ഘട്ടത്തിൽ വിൽപന തിരുവനന്തപുരത്ത് മാത്രം 

AUGUST 18, 2025, 3:09 AM

ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടക്കാനൊരുങ്ങി മിൽമ. ഒരു ലിറ്റർ പശുവിൻ പാലിന് 70 രൂപയാകും വില. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും വിൽപ്പന എന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ വിൽപന നിരീക്ഷിച്ചായിരിക്കും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. 

അതേസമയം ബോട്ടിൽ പാലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ട്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ ബോട്ടിൽ പാല് കേടുകൂടാതെയിരിക്കും. 

നവീന പാക്കിങ് സംവിധാനം ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യാനുസരണം സൂക്ഷിച്ച് വെക്കാനും ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ബോട്ടിലിൽ വിൽപനയ്‌ക്കെത്തുന്ന പാൽ ഉപയോഗിക്കാനാകുമെന്നും കെസിഎംഎംഎഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam