ചികിത്സ പിഴവിൽ രോ​ഗിമരിച്ചെന്ന ആരോപണം; അന്വേഷണത്തിന് മൂന്നം​ഗ സമിതി

JUNE 4, 2026, 8:05 AM

കോഴിക്കോട്:  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് മെഡിക്കൽ കോളജ് മൂന്നംഗ സമിതിയെ നിയോഗിച്ചു. 

ഇതിനിടെ ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ രം​ഗത്തെത്തിയിരുന്നു.

കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.കെ മണികണ്ഠനാണ് വിശദീകരണം നൽകിയത്.

vachakam
vachakam
vachakam

വാണിമേൽ സ്വദേശി റീജിത്തിന്റെ മരണത്തിലായിരുന്നു കുടുംബം ചികിത്സാപിഴവ് ആരോപിച്ചത്.

ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രിൽ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സർജറി നടത്തിയതായും കുടുംബത്തിന് പരാതിയുണ്ട്.


vachakam
vachakam
vachakam

   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam