ഒരു വയസ്സുകാരനു നൽകിയത് 72 വയസ്സുകാരനുള്ള മരുന്നാണെന്ന് പരാതി

JUNE 5, 2025, 8:15 PM

പാലക്കാട്: കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വയസ്സുകാരനു  മരുന്നു  നൽകിയതിൽ പിഴവെന്നു പരാതി. പനി ബാധിച്ചു വന്ന ഒരു വയസ്സുകാരനു  നൽകിയത്  72 വയസ്സുകാരനുള്ള മരുന്നാണെന്നാണ് പരാതി. 

  72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മരുന്നു നൽകിയതെന്നു ജെല്ലിപ്പാറ ധോണികുണ്ട് കേഴപ്ലാക്കൽ കെ.ബി.അനിൽകുമാർ ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു. 

അനിൽകുമാറിന്റെ മകന്റെ ഒരു വയസ്സുള്ള മകൻ ഇവാനെ രണ്ടിനു കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായെന്നു പറഞ്ഞ് ഇന്നലെ വീട്ടിലേക്കയച്ചു. വീട്ടിലെത്തി മരുന്നു കൊടുത്തയുടൻ കുട്ടി മയക്കത്തിലായി.  

vachakam
vachakam
vachakam

കോട്ടത്തറ ആശുപത്രിയിൽ നിന്നു നൽകിയ ഡിസ്ചാർജ് രേഖയോടൊപ്പം ലഭിച്ച രക്തപരിശോധനാ റിപ്പോർട്ട് 72 വയസ്സുള്ള രോഗിയുടേതാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു വയസ്സുള്ള കുട്ടിക്കു മരുന്നു കുറിച്ചതെന്നു കരുതുന്നതായി പരാതിയിൽ പറയുന്നു. 

 അതേസമയം,  72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോർട്ട് കുട്ടിയുടെ ഡിസ്ചാർജ് രേഖയോടൊപ്പം മാറിപ്പോയതാണെന്നും ചികിത്സയിൽ പിഴവു സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.പത്മനാഭൻ പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam