സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ ഡിസംബർ മാസത്തോടെ ആരംഭിക്കും: മന്ത്രി എപി അനിൽകുമാർ

SEPTEMBER 9, 2026, 10:27 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു.

ഏതൊക്കെ പുഴകളിൽ, എവിടെയൊക്കെയാണ് മണൽ നീക്കം വേണ്ടത് എന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ ശിപാർശകളും പഠനങ്ങളും വിലയിരുത്തിവരികയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായുള്ള യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മണൽ നീക്കത്തിന്റെ മേൽനോട്ട ചുമതല പൂർണമായും തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷം ശക്തമായ മഴ പെയ്യുമ്പോൾ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനും തീരങ്ങൾ ഇടിയുന്നതിനും പ്രധാന കാരണം പുഴകളിൽ മണൽ വാരാത്തത് മൂലം മണൽത്തിട്ടകൾ രൂപപ്പെട്ടതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam