തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ വഴി മൈസൂരുവിൽ നിന്ന് ലൈസൻസ് നേടിക്കൊടുക്കുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.
അന്വേഷണത്തിൽ മൈസൂരുവിൽ നിന്ന് സംഘടിപ്പിക്കുന്ന ലൈസൻസുകളിലെ വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരള ലൈസൻസുകളാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി കണ്ടെത്തി.
ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
