കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ; ഇന്ന് നി‌ർണായക ചർച്ച

JULY 9, 2026, 9:35 PM

കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച.എറണാകുളം കളക്ട്രേറ്റിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി പ്രതിനിധികളും പങ്കെടുത്താണ് യോഗം നടക്കുന്നത്.

ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്

അതേസമയം, ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനാൽ കമ്പനി അധികൃതർ ചർച്ചയിൽ നിന്ന് പിന്മാറാൻ സാധ്യതയില്ല. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിർദേശിച്ചിരുന്നു.

vachakam
vachakam
vachakam

പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രി തല ചർച്ചവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനി വാദം. എന്നാൽ തൊഴിൽ വകുപ്പിന്റെ നീക്കം സമവായ ശ്രമങ്ങളുടെ ഭാഗമാണെന്നും, 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ വരുന്ന പത്താം തീയതിയിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam