മർകസ് ഖുർആൻ സമ്മേളനം ഇന്ന്(ചൊവ്വ)

MARCH 24, 2025, 11:18 PM

കോഴിക്കോട്: വിശുദ്ധ ഖുർആൻ അവതീർണമായ മാസത്തിൽ ഖുർആൻ പ്രമേയമായി കേരളത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ സദസ്സായ മർകസ് ഖുർആൻ സമ്മേളനം ഇന്ന്(ചൊവ്വ) നടക്കും. ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25ാം രാവിന് നടക്കുന്ന സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. വൈകന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയപ്രാർഥനാ സംഗമങ്ങളാണ് നടക്കുക. 

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകൾ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണവും ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ സദസ്സും സമ്മേളനത്തിലെ മുഖ്യ പരിപാടികളാണ്. വൈകന്നേരം 4ന് ആരംഭിക്കുന്ന സമ്മേളന പരിപാടികൾ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അബൂബക്കർ സഖാഫി വെണ്ണക്കോട് ഉത്‌ബോധനം നടത്തും.
സയ്യിദ് അബ്ദുൽ സബൂർ ബാഹസൻ വിർദുൽ ലത്വീഫ് പാരായണത്തിനും മരണപ്പെട്ടവരുടെ പേരിലുള്ള യാസീൻ ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും നേതൃത്വം നൽകും. 

ഇഫ്ത്വാറിനും മഗ്രിബ് നിസ്‌കാരത്തിനും ശേഷം അവ്വാബീൻ, തസ്ബീഹ് നിസ്‌കാരങ്ങൾ നടക്കും. ഹദ്ദാദ് റാത്തീബ്, ഇശാ, തറാവീഹ്, വിത്ർ നിസ്‌കാരങ്ങൾക്ക് ശേഷം ഖസീദതുൽ വിത്രിയ്യ പാരായണ സംഗമം നടക്കും. വിവിധ പാരായണ ശൈലിയിൽ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുർആൻ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്.
രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ഹിഫ്‌ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.

vachakam
vachakam
vachakam

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഖുർആൻ പ്രഭാഷണം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ബദ്രിയ്യത്ത് പാരായണത്തിന് നേതൃത്വം നൽകും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാർഥനക്കും സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം വഹിക്കും. 

കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ടി.കെ അബ്ദുറഹ്മാൻ ബാഖവി, അബ്ദുലത്വീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, അലവി സഖാഫി കായലം തുടങ്ങി പ്രാസ്ഥാനിക നേതാക്കളും ജാമിഅ മർകസ് മുദരിസുമാരും സംബന്ധിക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam