കോഴിക്കോട്: ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് കോഴിക്കോട് മർകസ് കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിച്ചു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മർകസിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമാണ് പുതിയ ഓഫീസ് ആരംഭിച്ചത്.
വിവിധ രാജ്യങ്ങളിലെ പ്രവാസി നേതാക്കളുടെ സാന്നിധ്യത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രാർത്ഥനയോടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഓഫീസ് തുറന്നുനൽകി. നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ച് സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ പകര, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖ്വാഫി തിരുവത്ര, എച്ച്.ഓ.ഡിമാരായ മുസ്തഫ ദാരിമി, ഡോ. അബ്ദുറഊഫ്, അഡ്വ. തൻവീർ ഉമർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഗ്ലോബൽ കൗൺസിൽ കൺവീനർ അബ്ദുൽ ഗഫൂർ വാഴക്കാടിനെ ഓഫീസ് ചുമതല നൽകി നിയമിച്ചു.
മർകസ് പ്രവർത്തനങ്ങൾക്കൊപ്പം വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, പ്രവാസി ക്ഷേമ ഹെൽപ് ഡെസ്‌ക്, കരിയർ ആൻഡ് ലൈഫ് കോച്ചിങ് യൂണിറ്റ് തുടങ്ങിയ വിവിധ സേവനങ്ങളും ഓഫീസിൽ വൈകാതെ ലഭ്യമാവും. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അബ്ദുൽ കരീം ഹാജി മേമുണ്ട (ഖത്വർ), അബ്ദുൽ ഹകീം ദാരിമി (കുവൈത്ത്), ഡോ.അബ്ദുസ്സലാം സഖാഫി(യു.എ.ഇ), അബ്ദുൽ അസീസ് (ലണ്ടൻ), വി.പി.കെ അബൂബക്കർ ഹാജി (ബഹ്‌റിൻ), സ്വലാഹുദ്ദീൻ അയ്യൂബി (ഈജിപ്ത്), ഹബീബ് അശ്രഫ് (ഒമാൻ), മറ്റു പ്രമുഖർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
