കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ച് മറിയം ഉമ്മന്‍

FEBRUARY 26, 2026, 8:47 PM

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യമറിയിച്ച് മറിയം ഉമ്മൻ. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറിയം ഉമ്മനോട്‌ സംസ്ഥാന നേതാക്കൾ സംസാരിച്ചെന്നാണ് വിവരം.

എ.കെ. ആൻ്റണി ഉൾപ്പെടെ മറിയം ഉമ്മനുമായി ഫോണിൽ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കൾക്ക് താൻ മത്സരിക്കുന്നതിൽ സന്തോഷമാണെന്നാണ് മറിയം ഉമ്മൻ നേതാക്കളെ അറിയിച്ചത്.

അതേസമയം ജില്ലയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ സ്ഥാനാർഥിയാകുന്നതിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വം ചർച്ച ചെയ്യും. മറിയം മത്സരിക്കുന്നത് മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. 

vachakam
vachakam
vachakam

എന്നാൽ മറിയം ഉമ്മനെ സ്ഥാനാർഥിയാക്കുന്നതിൽ കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫിൽ എതിർപ്പുകളുണ്ട്. സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam