തൃശ്ശൂർ: ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
'സഹനങ്ങൾ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങൾ. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്ക് നയിക്കും', റാഫേൽ തട്ടിൽ പറഞ്ഞു.
ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ പെസഹാദിന സന്ദേശത്തിൽ പറഞ്ഞു.
തൃശ്ശൂർ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ പെസഹാദിന ശുശ്രൂഷകൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
കാൽകഴുകൽ ശുശ്രൂഷയും മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്