തൃശൂർ: മാപ്രാണത്ത് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിൻ്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു.
ഭർത്താവ് ബിജേഷ് വിദേശത്താണ്. വയോധികയായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കല്ലേറിനെ തുടർന്ന് അമ്മയും മക്കളും ഭയന്ന് ഉടൻ തന്നെ വിമിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
