തിരുവനന്തപുരം: വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ.
രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. ടേം വ്യവസ്ഥ താൻ അംഗീകരിച്ചു. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്.
മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും.
കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ട്. മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നിൽ മുന്നണിയിലെ ഒരു നേതാവ് ആണെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
