കൊല്ലം: കാനഡയിലെ താമസ സ്ഥലത്തു ഇരവിപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.
പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്.
തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ
ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു