തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങൾക്ക് എതിരാണ്. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണം.
മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു.
കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന.
മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് വിമർശിച്ച എം എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
