തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍ പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടി. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് എല്ലാ നടപടികള്‍ക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടായത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാ കഴിഞ്ഞാല്‍ വൈകാതെ തിരഞ്ഞെടുപ്പ് വിജ്ഞാപനവും ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
