തദ്ദേശ തിരഞ്ഞെടുപ്പ് ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി: മുന്നിൽ പുരുഷന്മാർ

DECEMBER 1, 2025, 6:53 PM

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ മുന്നിൽ പുരുഷന്മാർ. 672 പുരുഷന്മാരാണ് മത്സര രംഗത്ത്. വനിതാ സ്ഥാനാർത്ഥികൾ602. അതേസമയം, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ വനിതാ സ്ഥാനാർത്ഥികളാണ് കൂടുതൽ.

ഗ്രാമപഞ്ചായത്തിൽ 29,262 വനിതാ സ്ഥാനാർത്ഥികൾ, 26,168 പുരുഷന്മാർ. ബ്ലോക്ക് പഞ്ചായത്തിൽ 3,583 വനിതകൾ, 3,525 പുരുഷന്മാർ. മുനിസിപ്പാലിറ്റികളിൽ യഥാക്രമം 5,221, 4,810 കോർപ്പറേഷനുകളിൽ 941, 859.

വനിതാ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം ഗ്രാമപഞ്ചായത്ത് 52.79%, ബ്ലോക്ക് 50.40%, ജില്ല പഞ്ചായത്ത് 47.21%, മുനിസിപ്പാലിറ്റി 52.05 %, കോർപ്പറേഷൻ 52.27 %. സംസ്ഥാനത്താകെ മത്സരി ക്കുന്നത് 75,644 സ്ഥാനാർത്ഥിക ൾ. 39,609 വനിതകൾ, 36,034 പുരുഷൻമാർ, ഒരു ട്രാൻസ്‌ജെൻഡർ (തിരു. ജില്ലാ പഞ്ചാ. പോത്തൻകോട് വാർഡ്).

vachakam
vachakam
vachakam

ശരാശരി വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36%, കൊല്ലം (55.26%), ആല പുഴ (54.62), പത്തനംതിട്ട (53.82 ), കോട്ടയം (53.47), തൃശൂർ (53.28 ), എറണാകുളം (53.12), വയനാട് (52.59), തിരുവനന്തപുരം (52.58 ), കോഴിക്കോട് (52.56) ജില്ലകളാ വനിതാ സ്ഥാനാർത്ഥി പ്രാതി നിധ്യത്തിൽ മുന്നിൽ.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam