തുടർ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദൻ

FEBRUARY 11, 2026, 11:43 PM

തൃശൂർ: തുടർ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. 

ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിൻറെ വീഴ്ചകളെ വിമർശിക്കുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെ ഏതുപാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാമെന്നും എത്രയോ തവണ പറഞ്ഞതാണ്. 

ക്ഷമിക്കുക അൽപ്പം സമയമേയുള്ളുവെന്നും ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് സമയം കളയാനില്ലെന്നും കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.  

vachakam
vachakam
vachakam

 കെ സച്ചിദാനന്ദൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം:

ഇടതു പക്ഷത്തു നിന്നാണ് ഇടതു പക്ഷത്തിൻറെ വീഴ്ചകളെ വിമർശിക്കുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെ ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാമെന്നും ഞാൻ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങൾ കാണുമ്പോൾ ചില സുഹൃത്തുക്കൾക്ക് വേദനിച്ചു എന്നുകണ്ട് പോസ്റ്റിൽ ഒരു വാക്കു തിരുത്തിയാൽ പോലും വാർത്തയാണ്.

ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാർക്ക് നൽകുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതു തത്വത്തെപ്പോലും ഇവിടത്തെ പാർട്ടിയുദ്ധങ്ങളി ലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപ്പ ബുദ്ധികൾ ഞാൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു പോസ്റ്റു ഇടുന്നത് കാണുന്നു പോലുമില്ല. ഏതായാലും കുറെ പേർക്ക് ഉപജീവനം ആകാൻ കഴിഞ്ഞതിൽ സന്തോഷം. ഇനി ഈ വിഷയത്തിൽ പ്രതികരണം ഇല്ല. ക്ഷമിക്കുക, അൽപ്പം സമയമേയുള്ളൂ. ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam