തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ സസ്‌പെന്‍ഷനിലായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍ നടപടികള്‍ ആരംഭിക്കുന്നു. കേസുമായി മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഉത്തര മേഖല ഐജി രാജ്പാല്‍ മീണ തൃശൂര്‍ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്താനാണ് തീരുമാനം. ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പുനപരിശോധിക്കും.
മര്‍ദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് സുജിത്തും കോണ്‍ഗ്രസ് പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. പൊലീസ് മര്‍ദനത്തിന് എതിരായ വികാരം ഉയര്‍ത്താന്‍ കെപിസിസി നീക്കമാരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുള്ള സ്റ്റേഷന്‍ മര്‍ദനങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. ഇത്തരം സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനും ശ്രമം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്