കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദത്തില്‍ പങ്കാളി ഫര്‍മാനെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് പൊലീസിന് നിര്‍ദേശം. പോക്സോ നിയമവും പട്ടികവര്‍ഗ അതിക്രമ നിരോധന നിയമവും പ്രകാരം കേസെടുക്കാനാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ചോദിച്ചു.
അതേസമയം, മകളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മകളെ കൊണ്ട് നിര്‍ബന്ധിച്ച് മൊഴി നല്‍കിക്കുന്നതാണെന്ന് പിതാവും ആരോപിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ ഫര്‍മാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും പിതാവ് വ്യക്തമാക്കി.
മാര്‍ച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീനൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അന്ന് പെണ്‍കുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ റിപ്പോര്‍ട്ട്.
വിവാഹ വിവാദത്തിനിടെ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയതും ചര്‍ച്ചയായി. 18 വയസ് തികഞ്ഞതായി കാണിച്ച ജനന സര്‍ട്ടിഫിക്കറ്റാണ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സര്‍ട്ടിഫിക്കറ്റില്‍ 2008 ജനുവരി 1 എന്നാണ് ജനനത്തീയതി രേഖപ്പെടുത്തിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ആധാറും പാനും എടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളോടെയാണെന്നും വിവാഹത്തിന് മുമ്പ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ രേഖകളുടെ പരിശോധന നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതെന്നും പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെയാണു നടപടി സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
