കേരളത്തിലെ അഞ്ച് ജില്ലകള്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണിയിലെന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി കുഫോസ് ഗവേഷണ റിപ്പോർട്ട്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിലാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതുപോലെ തന്നെ 2018ലെ പ്രളയത്തിനു ശേഷം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത 3.46 ശതമാനം കൂടിയെന്നും ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
നിർമ്മിതബുദ്ധി അടിസ്ഥാനമായുള്ള ഡീപ് ലേണിംഗ് സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ 10 ഭൂപടങ്ങളാണ് തയ്യാറാക്കിയത്. 1990 മുതല്‍ 2020 വരെ കേരളത്തിലുണ്ടായ 3575 ഉരുള്‍പൊട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം നടത്തിയത്. 2018 മുതലുള്ള ഉരുള്‍പൊട്ടലുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് അപകടസാദ്ധ്യത വർദ്ധിച്ചെന്ന കണ്ടെത്തല്‍ ഉണ്ടായത്. നിർമ്മിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ രൂപം നല്കിയ ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് വകുപ്പ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്