'വധശ്രമത്തിനുള്ള തെളിവ് പൊലീസിന് കണ്ടെത്താനായില്ല'; വീണാ ജോർജിനെതിരായ അതിക്രമക്കേസിൽ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം

MARCH 5, 2026, 11:34 PM

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ അതിക്രമക്കേസിൽ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായപ്പോൾ വധശ്രമത്തിനുള്ള തെളിവ് പൊലീസിന് കണ്ടെത്താനായില്ല.

എഫ്ഐറിൽ സൂചിപ്പിച്ച മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനായിട്ടില്ല. കൂടാതെ ഗൂഢാലോചന നടന്നുവെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. കെഎസ്‌യു പ്രവർത്തകരെ കൂട്ടിക്കൊണ്ട് റെയിൽവേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലും പൊലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതികളെ വീണ്ടും ജയിലിലേക്ക് മാറ്റി.

ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. എം. സി. അതുൽ, സി. എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായവർ.

vachakam
vachakam
vachakam

ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam