തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു.
കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്.
യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നു ഹരിദാസെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇയാളെ ഈ അടുത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്