കോട്ടയം: മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. നിയന്ത്രണം നഷ്ടമായ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അതേസമയം കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. നീണ്ടൂർ ഓണംതുരുത്ത് സ്വദേശി കറുപ്പൻപറമ്പിൻ കെ.കെ.സുരേഷ് കുമാറാണ് മരിച്ചത്. മരിച്ച സ്ത്രീയുടെയും എട്ടുവസുള്ള കുട്ടിയുടെയും വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
