കോഴിക്കോട്: ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിതയെ വീണ്ടും സ്ഥലം മാറ്റിയെന്ന് റിപ്പോർട്ട്.
ഇടുക്കി മെഡിക്കൽ കോളജിലേക്ക് ആണ് സ്ഥലം മാറ്റിയത്. അനിതയെ ഇടുക്കിയിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ട്രിബ്യൂണൽ രണ്ടുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
അതിനുശേഷം വീണ്ടും വിശദീകരണം കേട്ടാണ് നടപടി കൈക്കൊണ്ടത്.
അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ അനിത മൊഴി നൽകിയിരുന്നു.
അനിതയുടെ ഒഴിവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസർ ഇന്നലെ ചുമതലയേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്