കൊച്ചി : കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രധാന പ്രതി റമീസിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം.
രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി. നാളെ മാതാപിതാക്കളെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.
ആത്മഹത്യ പ്രേരണാകുറ്റമാണ് മാതാപിതാക്കൾക്കും സുഹൃത്തിനുമെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. യുവതിയെ നിർബന്ധിച്ചു മതം മാറ്റാൻ ശ്രമിച്ചു, ഇതിനായി മർദിച്ചു, അടച്ചിട്ടു തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതും.
യുവതിയുടെ വീട് സന്ദർശിച്ച ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതും മതപരിവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തണമെന്നാണ്. നിലവിൽ റമീസിനെതിരെ ആത്മഹത്യ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, മർദനം, ഐടി ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
റമീസിന്റെ പിതാവ് റഹിമോൻ (47), മാതാവ് ഷെരീന (46), സുഹൃത്ത് ആലുവ കരുമാലൂർ കറുകാശേരി അബ്ദുൽ സഹദ് (24) എന്നിവരെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളെ സേലത്തുള്ള ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ സഹദ് ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇറച്ചിക്കട നടത്തുന്ന റഹിമോൻ അറവുമാടുകളെ വാങ്ങാൻ ഇടയ്ക്കിടെ സേലം സന്ദർശിച്ചിരുന്നതിനാൽ ഇവിടം പരിചയമുണ്ടായിരുന്നു. ഇതിന്റെ തുമ്പുപിടിച്ചുള്ള പൊലീസ് അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്