സ്വത്ത് വീതം വെപ്പിൽ വേർതിരിവ് കാണിച്ചു: വൃദ്ധമാതാവിന് മകന്‍റെ ക്രൂരമർദനം

SEPTEMBER 9, 2026, 9:20 PM

 കൊല്ലം: ചവറയിൽ സ്വത്ത് വീതം വെപ്പിൽ വേർതിരിവ് കാണിച്ചെന്ന് ആരോപിച്ച് വൃദ്ധമാതാവിന് മകന്‍റെ ക്രൂരമർദനം. സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു മർദനം. 

 ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദിച്ചത്. വേണുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. 

ശ്യാമളയമ്മയെ പരിചരിക്കുന്ന നഴ്സാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും വിവരം പുറത്തറിയിക്കുകയും ചെയ്തത്. ഇളയമകൻ വേണുവും വൃദ്ധമാതാവും തനിച്ചാണ് വീട്ടിൽ താമസം.  

vachakam
vachakam
vachakam

  ഹാങ്ങറും കൈകളും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയും മർദനമേറ്റ് അമ്മ വേദനകൊണ്ട് പുളയുന്നതും വീഡിയോയിലുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam