ബ്രൊക്കോളിയിൽ സാൽമൊണെല്ല ബാക്ടീരിയ;  22 പേർക്ക് രോഗബാധ സ്ഥിരീകരിച്ച് എഫ്.ഡി.എ

SEPTEMBER 9, 2026, 9:25 PM

വാഷിംഗ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിലായി മുളപ്പിച്ച ബ്രൊക്കോളിയിൽ  സാൽമൊണെല്ല ബാക്ടീരിയ അണുബാധ പടരുന്നതായി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  റിപ്പോർട്ട് ചെയ്തു. ഇതുവരെ 22 ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ഇതിൽ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു.

ഐഡഹോയിലെ മൊയി സ്പ്രിംഗ്സിലുള്ള 'എവർഗ്രീൻ ഫ്രഷ് സ്പ്രൗട്സ്' എന്ന കമ്പനി ഉത്പാദിപ്പിച്ച ബ്രൊക്കോളി മുളപ്പിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇവർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ തുടങ്ങിയിരുന്നു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം ആളുകളും ഈ ബ്രൊക്കോളി മുളപ്പിച്ചത് കഴിച്ചതായി എഫ്.ഡി.എ അഭിമുഖങ്ങളിൽ സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

എവർഗ്രീൻ ഫ്രഷ് സ്പ്രൗട്സ് വിപണിയിലിറക്കിയ ബ്രൊക്കോളി മുളപ്പിച്ചത് യാതൊരു കാരണവശാലും കഴിക്കരുതെന്നും, റസ്റ്റോറന്റുകളിലും കടകളിലും ഇവ വിളമ്പാനോ വിൽക്കാനോ പാടില്ലെന്നും ഫെഡറൽ ആരോഗ്യ ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിസാരം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു തരം വിനാശകാരിയായ ബാക്ടീരിയയാണ് സാൽമൊണെല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam