കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

SEPTEMBER 9, 2026, 8:07 PM

കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം.

ബം​ഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാൻ ആണ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോ​ഗസ്ഥർ പാലാരിവട്ടം സ്റ്റേഷനിലെത്തി.

ചാടിപ്പോയ ഹദിയുള്ള ഖാനെ കണ്ടെത്താൻ കൊച്ചി ന​ഗരത്തിലും പുറത്തും പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.

vachakam
vachakam
vachakam

മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാൻ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഇവരെ സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് നിർത്തിയിരുന്നത്. ഇതിനിടെ ഹദിയുള്ള ഖാൻ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ഇയാൾ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും ഇവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam