തിരുവനന്തപുരം: കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കും.
മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.
കപ്പൽ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേർത്ത് കോസ്റ്റൽ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരത്തുവരെയുളള കപ്പൽ അപകടങ്ങൾക്ക് ഇത്തരത്തിൽ കേസ് എടുക്കാമെന്നാണ് മാരിടൈം നിയമവിദഗ്ധരും നൽകിയ ഉപദേശം.
കേരള തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള അപകടങ്ങൾക്ക് തീരദേശ പൊലീസിന് കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം നല്‍കാനാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്