അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി;   വിവാദ പെയിന്റിംഗ് കൊച്ചി ബിനാലെയിൽ നിന്ന് നീക്കി

JANUARY 5, 2026, 10:23 PM

 കൊച്ചി: ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി. ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്. പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു.

  പെയിന്റിങ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. 

 പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.  

vachakam
vachakam
vachakam

 ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള 'മൃദുവാംഗിയുടേ ദുര്‍മൃത്യു' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം കലാസ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു.

അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണെന്നും പരാതിയിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam