കൊച്ചി: മോഡലിങിന് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശത്തെത്തിച്ച് സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയ കേസില്‍ ഒരു യുവതികൂടി അറസ്റ്റിൽ. നേരത്തെ അലീന, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക് കടത്തിയത്. ഇതിനായി പ്രതിയായ അലീന സെലിബ്രിറ്റികളെ ഉൾപ്പെടുത്തി വിപുലമായ പരസ്യങ്ങൾ നൽകി യുവതികളുടെ വിശ്വാസം പിടിച്ചുപറ്റി. അറസ്റ്റിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിക്കാൻ നേതൃത്വം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
ദുബായിൽ എത്തിയ യുവതികൾ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യുവതികൾക്ക് ലഹരിമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളെ പലർക്കായി കാഴ്‌ചവെച്ചുവെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
