തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആക്കുന്ന തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.
കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ വെട്ടി കുറച്ചു. 30 വർഷത്തെ കണക്ക് നോക്കിയാൽ സംസ്ഥാനത്തെ കടം വർധിച്ചതായി കാണാൻ സാധിക്കും. പ്രതികാരപരമായും ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി മാറ്റം കൊണ്ട് വരുന്നതിലൂടെ കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിന്ന് പണം പിടിച്ചു വാങ്ങുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് കിട്ടേണ്ട ഗുണഫലങ്ങൾ വൻകിട കോർപ്പറേറ്റുകൾക്കാണ് കിട്ടുന്നത് എന്നും മന്ത്രി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
