കോഴിക്കോട്: തലശ്ശേരി കലാപത്തിൻ്റെ സൂത്രധാരന്മാരില്‍ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
'തലശ്ശേരിയില്‍ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയന് എന്ത് യോഗ്യതയാണ് തലശ്ശേരി കലാപത്തിനെപ്പറ്റി പറയാനെന്നും'- കെ.എം ഷാജി ചോദിച്ചു. കുന്നമംഗലത്ത് മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണിപ്പോള്‍. സുഹൃത്തുക്കൾക്കും മകൾക്കും മരുമകള്‍ക്കും മുഖ്യമന്ത്രിക്കും തന്നെ ജയിലിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണ് സർക്കാർ വർധിപ്പിച്ചതെന്നും കെ.എം.ഷാജി പറഞ്ഞു. ബാലനും ജയിലിൽ പോകാൻ തയ്യാറാണെന്ന് പറയുന്നു. മൂത്തു നരച്ച് എ.കെ ബാലനു ബുദ്ധി കുറവായിരിക്കുന്നുവെന്നും കെ.എം ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
