പടന്ന: തദ്ദേശതെരഞ്ഞെടുപ്പ് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും നമ്മെ വിഡ്ഢിയാക്കുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.
യുഡിഎഫിന് നല്‍കുന്ന ഓരോ വോട്ടും നമുക്കുവേണ്ടിയാണെന്ന തിരിച്ചറിവിന്റേതാണെന്നും അത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇരിക്കാന്‍ പറയുമ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ മുട്ടിലിഴയുകയാണ്. അയ്യപ്പന്റെ ശാപം ഇപ്പോള്‍ സമന്‍സായി കിട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐഎമ്മിന്റെ നെറികേടിനുള്ള തിരിച്ചടിക്ക് സമയമേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. പടന്നയിലും ഉദുമയിലുമായി നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
