മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ധൃതിയിൽ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കേരള സർക്കാർ. ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന ഭേദഗതികളാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്.
എന്നാൽ, ഭേദഗതി വരുത്തിയ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഭേദഗതി വരുത്തിയ നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.
സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിൽ മാത്രമായിരിക്കും ഈ നിയമങ്ങൾ നടപ്പാക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ചർച്ച നടത്തും. ഭേദഗതി ചെയ്ത നിയമങ്ങൾ തിരക്കുപിടിച്ച് നടപ്പാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നാണ് ഗതാഗത വകുപ്പ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
