കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി; ഈ റൂട്ടുകൾ പരിഗണയിൽ 

JANUARY 5, 2026, 9:27 PM

കൊച്ചി: സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി അനുവദിക്കാന്‍ റെയില്‍വേ. തിരുവനന്തപുരം– ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു റൂട്ടുകളിലാകും സര്‍വീസ്. 

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്ന രീതിയിലാകും സര്‍വീസ് ക്രമീകരിക്കുക. നിലവില്‍ വരുന്നതോടെ ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സര്‍വീസും ഇതുതന്നെയാകും. 

ആകെ 16 കോച്ചുകളാകും സ്ലീപ്പര്‍ ട്രെയിനില്‍ ഉണ്ടാവുക. ഇതില്‍ 11 തേഡ് എസി, നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നീ കോച്ചുകളിലായി 823 ബെര്‍ത്തുകളുമുണ്ടാകും. 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നത്. 

vachakam
vachakam
vachakam

അതേസമയം, വന്ദേഭാരത് സ്ലീപ്പറുകള്‍ക്ക് പുറമെ ഒരു അമൃത് ഭാരത് ട്രെയിന്‍ കൂടി കേരളത്തിന് ലഭിച്ചേക്കും. അതിഥിത്തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിടുന്ന ഈ സര്‍വീസ് എറണാകുളത്ത് നിന്നും ബിഹാറിലെ ജോഗ്​ബനിയിലേക്കാണ് സര്‍വീസ് നടത്തുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam