തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും പരിഹരിക്കാനുമായി സംസ്ഥാനത്ത് നോർക്ക പോലീസ് സ്റ്റേഷൻ വരുന്നു. പോലീസ് ആസ്ഥാനത്ത് അൻപതംഗ സേനയുമായാണ് തുടക്കം.
ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിടുമെന്നാണ് വിവരം. സംസ്ഥാനമെമ്പാടുമുള്ള കേസുകൾ ഈ സ്റ്റേഷനിൽ അന്വേഷിക്കും. നിലവിൽ എൻ.ആർ.ഐ. സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യംചെയ്യുന്നത്.
പ്രവാസികൾക്കും തട്ടിപ്പിനിരയായവർക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പഞ്ചാബിലെ മാതൃകയിലുള്ള ഈ നടപടി. വിസത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്റ് തുടങ്ങിയ പരാതികളെല്ലാം പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്