തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം തിരുത്തലുകളെ മാധ്യമങ്ങൾ വലിയ രീതിയിൽ 'യൂ ടേൺ' എന്ന് ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പരമ്പരാഗതമായ ശൈലിയിൽ നിന്നും രീതികളിൽ നിന്നും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് താൻ നന്നായിട്ട് ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നാടിന്റെ വികസനത്തിനായി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
