ബേപ്പൂരിൽ വമ്പൻ അട്ടിമറി നടക്കും, 20,000 വോട്ടിന് ജയിക്കും; സിപിഎമ്മുകാരും വോട്ട് ചെയ്തെന്ന് പി.വി. അൻവർ

APRIL 9, 2026, 10:43 PM

കോഴിക്കോട്: വോട്ടെടുപ്പ് പൂർത്തിയായതോടെ ബേപ്പൂർ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ.

മണ്ഡലത്തിൽ ഇത്തവണ വമ്പൻ അട്ടിമറി നടക്കുമെന്നും 20,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ശതമാനം വർദ്ധിച്ചത് ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും വോട്ടെണ്ണലിന് മുൻപേ തന്നെ വിജയഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫ് വോട്ടുകൾക്ക് പുറമെ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ തനിക്ക് സാധിച്ചുവെന്നാണ് അൻവറിന്റെ അവകാശവാദം.

vachakam
vachakam
vachakam

സിപിഎം പ്രവർത്തകരിൽ ഒരു വിഭാഗം ഇത്തവണ തനിക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെതിരെയുള്ള ജനവികാരം പോളിംഗിൽ പ്രകടമാണെന്നും ഇത് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രത്തെ മാറ്റിവരയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എൽഡിഎഫിന്റെ കൈവശമുള്ള ബേപ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പുകൾ.

അൻവറിന്റെ കടന്നുവരവോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടന്നത്. വോട്ടെടുപ്പിന് പിന്നാലെ സ്ഥാനാർത്ഥി തന്നെ വിജയപ്രതീക്ഷയുമായി രംഗത്തെത്തിയത് പ്രവർത്തകർക്കും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam