കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു 

JUNE 15, 2025, 12:08 AM

 കൊച്ചി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിച്ചു. 

മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊണ്ടുവന്നത്.

മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. ആദരാഞ്ജലികൾ അർപ്പിച്ചശേഷം ബന്ധുക്കൾക്കു കൈമാറി.  

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണു മൃതദേഹങ്ങൾ എത്തിക്കുന്നതിലെ തടസ്സം നീങ്ങിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam