പുനലൂർ: മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണം.
താത്കാലിക ഭരണസമിതി അംഗങ്ങളുടെ ആഹ്ലാദപ്രകടനം. ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണംചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്. നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും ഇതേ കാരണത്താലാണ് നേരത്തേ യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മത്സരിച്ച ഗണേഷ്‌കുമാർ, യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയോട് പരാജയപ്പെട്ടപ്പോഴും യൂണിയൻ ഭരണസമിതി അംഗങ്ങൾ ലഡു വിതരണംചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
