തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് മൂന്നുതവണ മുൻപുള്ള ഭരണസമിതിയിലെ ജീവിച്ചിരിപ്പുള്ള ഏഴു പേരെ പ്രതിചേർത്തു.
80 വയസ്സിന് മുകളിലുള്ളവരാണിവർ. ഇവരുടെ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഈ സമിതിയുടെ അവസാന കാലത്ത് ഒരു വ്യക്തിക്കുള്ള പരമാവധി വായ്പത്തുക 50 ലക്ഷമാക്കിയിരുന്നു. എന്നാൽ നിരവധി പേർക്ക് രണ്ടുകോടി വരെ വായ്പ നൽകി.
ഏഴു പേരേക്കൂടി പ്രതി ചേർത്തതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതികൾ 31 ആയി. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ.
മറ്റു 26 പേർ മൂന്നു കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ചു പോയവരുമുണ്ട്. അതിനാലാണ് പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
