കണ്ണൂർ: കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു.സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഇനി മേയർ ഭരണം മുസ്ലീം ലീഗിന്.
അടുത്ത രണ്ട് വർഷത്തേക്ക് മേയർ പദവി ലീഗിന് നൽകും. രണ്ടര വർഷം വീതം വെപ്പിന് കോൺഗ്രസ് വഴങ്ങാതിരുന്നതോടെ തുടക്കത്തിൽ ലീഗ് ഇടഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തിയാണ് പരിഹാര ഫോർമുലയായിരുന്നത്. അതേസമയം, ആരാകും മേയറെന്ന് ലീഗ് തീരുമാനിച്ചിട്ടില്ല.
മുസ്‍ലിഹ് മഠത്തിലിനാണ് സാധ്യത കൂടുതൽ. പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച കഴിയും. അതുവരെ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്