കണ്ടല ബാങ്ക്: ഭാസുംരാംഗൻ്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

JANUARY 23, 2024, 6:16 PM

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എൻ.ഭാസുംരംഗന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്തുക്കളാണ്  കണ്ടുകെട്ടിയത്. 

ഭാസുരംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിവ. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. 

വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ്  ഇഡി ആരോപിച്ചു. എൻ ഭാസുരംഗനും മകൻ അഖിൽജിത്തും രണ്ട് മാസമായി റിമാൻഡിലാണ്.

vachakam
vachakam
vachakam

കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്.

30 വർഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗൻ. കേസിൽ ഇഡി അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam